സ്ട്രോക്ക് ചികിത്സയിൽ വീണ്ടും പുരസ്കാരത്തിളക്കത്തിൽ ആസ്റ്റർ മിംസ്

സ്ട്രോക്ക് ചികിത്സയിൽ വീണ്ടും പുരസ്കാരത്തിളക്കത്തിൽ ആസ്റ്റർ മിംസ്

ഹെൽത്ത് & വെൽബീയിങ് (ഐ.എച്ച്.ഡബ്ല്യു) കൗൺസിലിന്റെ എക്സല്ലൻസ് സ്പെഷ്യൽറ്റി ഇൻ സ്‌ട്രോക് കെയർ അവാർഡ്ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ 1 സിഇഒ രമേശ് കുമാറിൽ നിന്നും കോഴിക്കോട് ആസ്റ്റർ മിംസ് പ്രതിനിധികൾ ഏറ്റുവാങ്ങുന്നു.


കോഴിക്കോട്: സ്ട്രോക്ക് പരിചരണ രംഗത്ത് കൈവരിച്ച ചികിത്സാ മികവിനും ആഗോള നിലവാരമുള്ള രോഗീ പരിചരണത്തിനും കോഴിക്കോട് ആസ്റ്റർ മിംസിന് ഇന്റഗ്രേറ്റഡ് ഹെൽത്ത് & വെൽബീയിങ് (ഐ.എച്ച്.ഡബ്ല്യു) കൗൺസിലിന്റെ എക്സല്ലൻസ് സ്പെഷ്യൽറ്റി ഇൻ സ്‌ട്രോക് കെയർ അവാർഡ് ലഭിച്ചു. സ്ട്രോക്ക് ചികിത്സാരംഗത്ത് സമഗ്രവും കൃത്യതയാർന്നതുമായ പരിചരണം ഉറപ്പാക്കുന്നതിൽ ആശുപത്രി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം ലഭിച്ചത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്റർ എന്ന ആഗോള അക്രഡിറ്റേഷൻ നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി എന്ന ചരിത്ര നേട്ടത്തിന് ശേഷം കോഴിക്കോട് ആസ്റ്റർ മിംസിനെ തേടിയെത്തുന്ന ദേശീയ അംഗീകാരമാണിത്.
അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ, 24 മണിക്കൂറും സജ്ജമായ മെഡിക്കൽ സംഘം, രക്തക്കട്ടകൾ നീക്കം ചെയ്യുന്ന മെക്കാനിക്കൽ ത്രോംബെക്ടമി തുടങ്ങിയ അത്യാധുനിക ചികിത്സാരീതികൾ, എന്നിവയിലൂടെ രോഗികൾക്കായി മികച്ച ജീവൻരക്ഷാ പരിചരണം ആശുപത്രി ഉറപ്പാക്കുന്നുണ്ട്.
സ്ട്രോക്ക് ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗിക്ക് ആദ്യ നിമിഷങ്ങളിൽ നൽകുന്ന കൃത്യമായ ചികിത്സയാണ് അവരുടെ ജീവനും തുടർജീവിതത്തിന്റെ ഗുണനിലവാരവും നിർണയിക്കുന്നത്. രോഗീപരിചരണത്തിന് ആശുപത്രിയിൽ 24മണിക്കൂറും ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ ഇന്റർവെൻഷൻ, എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്നും ഈ വിഭാഗങ്ങളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ഇത്തരം നേട്ടത്തിന് ആശുപത്രിയെ അർഹമാക്കിയതെന്നും ആസ്റ്റർ മിംസ് ന്യൂറോളജി വിഭാഗം മേധാവി ഡോ.അഷ്റഫ്.വി വി പറഞ്ഞു.

വൈദ്യശാസ്ത്ര രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സമഗ്ര പരിചരണം സാധാരണക്കാർക്കും പ്രാപ്യമാക്കുക എന്നതാണ് ആശുപത്രിയുടെ പ്രധാന ലക്ഷ്യമെന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ 1 സിഇഒ രമേശ് കുമാർ എസ് വ്യക്തമാക്കി. കാൽ നൂറ്റാണ്ടുകാലത്തെ മികവുറ്റ സേവന പാരമ്പര്യം മുൻനിർത്തി, അത്യാധുനിക സാങ്കേതികവിദ്യകളും രോഗീകേന്ദ്രീകൃത ചികിത്സാ സൗകര്യങ്ങളും നൽകുന്നതിൽ ആശുപത്രി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സിഒഒ ഡോ.ഗോപിനാഥ് മാമ്പള്ളികളം, സിഎംഎസ് . ഡോ. എബ്രഹാം മാമൻ, ഡെപ്യൂട്ടി സിഎംഎസ് ഡോ. നൗഫൽ ബഷീർ, സിഎച്ച്ആർഒ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ 1 ബ്രിജു മോഹൻ, ഡോ.അബ്ദുറഹിമാൻ, ഡോ.മുഹമ്മദ് റഫീഖ് പികെ , ഡോ.കെ ജി രാമകൃഷ്ണൻ, ഡോ.വിനീത് ചന്ദ്രൻ, ഡോ.മുഹമ്മദ് ആഷിക്, ഡോ.സുജിത്, ,ഡോ. ശ്രീവിദ്യ, ഡോ.പൂർണ്ണിമ നാരായണൻ, സ്ട്രോക്ക് വിഭാഗം നഴ്സ് ബബിത തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

Related Post